ഹോം » പ്രാദേശികം » കാസര്‍കോട് » 

മഹിളാ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി അംഗത്വം രാജിവെച്ച് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി

October 14, 2015
കാസര്‍കോട്: മഹിളാ കോണ്‍ഗ്രസ് നേതാവ് സുലൈഖ മാഹിന്‍ കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ ഐഎന്‍ എല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മഹിളാ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്നും രാജിവെച്ചതായി സുലൈഖ ഇന്നലെ ഉച്ചയോടെ സംസ്ഥാന പ്രസിഡണ്ട് ബിന്ദുകൃഷ്ണയെ ഫാക്‌സ് സന്ദേശത്തില്‍ അറിയിച്ചു.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ സുലൈഖ അഡ്വ. ബി.കെ മാഹിന്റെ ഭാര്യയാണ്. ഉദുമ, സിവില്‍ സ്റ്റേഷന്‍ വാര്‍ഡുകളിലാണ് ഐ.എന്‍.എല്‍ ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിക്കുന്നത്.
ഉദുമയില്‍ ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയംഗം എം.എ ലത്തീഫായിരിക്കും സ്ഥാനാര്‍ത്ഥി.
Related News from Archive
Editor's Pick