ക്ഷേത്രശ്രീ വാദ്യകലാനിധി പുരസ്‌കാരങ്ങള്‍

Wednesday 14 October 2015 10:26 pm IST

തിരുവനന്തപുരം: പുതുമന തന്ത്രവിദ്യാലയത്തിന്റെ ഈ വര്‍ഷത്തെ ക്ഷേത്രശ്രീ വാദ്യകലാനിധി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ജീവനക്കാരായ ക്ഷേത്രപൂജാരിമാരില്‍ നിന്ന് തിരുവല്ല കദളീവനം പെരിയമന ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെയും പഞ്ചവാദ്യമേഖലയില്‍ കലാമണ്ഡലം രാധാകൃഷ്ണന്‍ (വര്‍ക്കല), കലാഭാരതി ദിനേശം (കൊല്ലം), തെങ്ങമം ജയകുമാര്‍ (കൊട്ടാരക്കര)എന്നിവരെ ക്ഷേത്രശ്രീ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. അതുല്യപ്രതിഭകളായ വാദ്യ ആചാര്യന്‍മാര്‍ക്ക് നല്‍കുന്ന വാദ്യകലാനിധി പുരസ്‌കാരത്തിന് മാപ്രാണം ഷൈജു ആശാന്‍ (ഇരിങ്ങാലക്കുട), കലാഭാരതി രാജീവ് (കൊല്ലം) എന്നിവരെ തെരഞ്ഞെടുത്തു. നവംബര്‍ 13ന് പ്രസ് ക്ലബ്ബില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും. പ്രശസ്തിപത്രവും ശല്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പുതുമന മഹേശ്വരന്‍ നമ്പൂതിരി അധ്യക്ഷനായ 9 അംഗ അവാര്‍ഡ് കമ്മറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.