ഹോം » പ്രാദേശികം » കോട്ടയം » 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബിജെപി ഏറെ മുന്നില്‍: ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍

October 15, 2015

കോട്ടയം: ജില്ലയില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണെന്ന് കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസങ്ങളില്‍ പ്രാദേശിക പദയാത്രകളും സമ്മേളനങ്ങളും തെരഞ്ഞെടുപ്പ് ശില്‍പശാലകളും നടത്തിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ബിജെപി സാന്നിധ്യം അറിയിച്ചത്. ജില്ലയിലെ എല്ലാ ഡിവിഷനുകളിലും വാര്ഡുകളിലും മാനേജ്‌മെന്റ് കമ്മിറ്റികള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പ് തന്നെ എല്ലാ വാര്‍ഡുകളിലും ഇലക്ഷന്‍ കമ്മറ്റികള്‍ രൂപീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. ചിലപഞ്ചായത്തുകളില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. എല്ലാ പഞ്ചായത്തുകളിലും പ്രാതിനിധ്യം ഉണ്ടാകുമെന്നും ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick