ഹോം » പ്രാദേശികം » എറണാകുളം » 

പത്രികസമര്‍പ്പണം കഴിഞ്ഞു മുന്നണികളില്‍ വിമതര്‍ സജീവം

October 14, 2015

മൂവാറ്റുപുഴ: വിവിധ രാഷ്ട്രീയപാര്‍ട്ടികളും ഘടകകക്ഷികളും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കി ഇന്ന് സൂക്ഷമപരിശോധന നടക്കും. ഇതോടെ യഥാര്‍ത്ഥ ചിത്രം പുറത്തുവരും. ഇടത്-വലത് മുന്നണികളില്‍ സീറ്റ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അര്‍ഹതപ്പെട്ടവരെ അംഗീകരിച്ചില്ലെന്ന വാദം നിലനില്‍ക്കുമ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നുമാണ് ഇരുമുന്നണി നേതാക്കളുടെയും അവകാശവാദം.
അംഗീകൃതപാര്‍ട്ടിയുടെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം കഴിഞ്ഞപ്പോഴും സ്വതന്ത്രരായും റിബല്‍വേഷം കെട്ടിയും നിരവധി സ്ഥാനാര്‍ത്ഥികള്‍ പട്ടിക നല്‍കിയിട്ടുണ്ട്. സൂക്ഷ്മപരിശോധന കഴിഞ്ഞും പിന്‍വലിക്കല്‍ ദിവസം കഴിയുന്നതോടെയും മാത്രമേ യഥാര്‍ത്ഥ റിബലുകളും സ്വതന്ത്രരും ആരെന്ന് വ്യക്തമാകുകയുള്ളൂ. പാര്‍ട്ടി ശക്തമായി നിലപാടെടുത്താല്‍പോലും പിന്‍വലിക്കാന്‍ തയ്യാറാകാതെതന്നെ നിരവധിപേര്‍ പത്രിക നല്‍കി കഴിഞ്ഞിട്ടുണ്ട്. മുമ്പ് മത്സരിച്ചവരും ഇത്തവണ മത്സരിക്കാന്‍ തയ്യാറെടുത്തവരും പാര്‍ട്ടിസീറ്റ് ലഭിക്കാതെവന്നതോടെയാണ് റിബലായി പത്രികസമര്‍പ്പിച്ചിരിക്കുന്നത്.

Related News from Archive
Editor's Pick