ഹോം » ഭാരതം » 

ഹെറാള്‍ഡ് കേസില്‍ കോടതി മാറണമെന്ന് സോണിയയും രാഹുലും

വെബ് ഡെസ്‌ക്
October 14, 2015

ന്യൂദല്‍ഹി: വിവാദമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജഡ്ജിനെ മാറ്റണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിയും മകന്‍ രാഹുലും ദല്‍ഹി ഹൈക്കോടതിയില്‍. ദല്‍ഹി ഹൈക്കോടതിയില്‍ നിലവില്‍ കേസ് കേള്‍ക്കാന്‍ നിയുക്തനായ ജസ്റ്റിസ് പി. എസ്. തേജിയുടെ ബെഞ്ചില്‍നിന്ന് മുമ്പ് കേസ് കേട്ടിരുന്ന ജസ്റ്റിസ് സുനില്‍ ഗൗറിന്റെ ബെഞ്ചിലേക്ക് മാറ്റണമെന്നാണ് അപേക്ഷ. കേസ് ഇന്നു പരിഗണിക്കും.

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ കമ്പനിയുടെ ഓഹരി കൈക്കലാക്കാന്‍ സോണിയയും രാഹുലും നടത്തിയ കൃത്രിമങ്ങളാണ് ഹര്‍ജിയ്ക്ക് ആധാരം. കഴിഞ്ഞവര്‍ഷം ജൂണ്‍ 26-ന് വിചാരണക്കോടതി സോണിയ, രാഹുല്‍, കോണ്‍ഗ്രസ് ട്രഷറര്‍ മോത്തിലാല്‍ വോറ, ജനറല്‍ സെക്രട്ടറി ഒസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിത്രോദ എന്നിവര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്നു.

2014 ജൂലൈ 30-ന് ഇതിനെതിരേ ഹൈക്കോടതിയില്‍നിന്ന് അനുകൂല തീരുമാനം വാങ്ങി സോണിയയും കൂട്ടരും കോടതിയില്‍ വിചാരണയില്‍ നിന്നൊഴിവായിരുന്നു.

Related News from Archive
Editor's Pick