ഹോം » കായികം » 

ലങ്കയ്ക്ക് മികച്ച തുടക്കം

വെബ് ഡെസ്‌ക്
October 15, 2015

ഗാലെ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയര്‍ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം. ഓപ്പണര്‍ കരുണരത്‌നെയുടെ സെഞ്ചുറിയുടെ മികവില്‍ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തു ലങ്ക.

135 റണ്‍സോടെ കരുണരത്‌നെയും, 72 റണ്‍സുമായി ദിനേശ് ചണ്ഡിമലും ക്രീസില്‍. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ലങ്കയെ കരുണരത്‌നെയുടെ മൂന്നാം സെഞ്ചുറിയാണ് കാത്തത്. ഓപ്പണര്‍ കൗശല്‍ സില്‍വയെയും (17), തിരിമന്നെയെയും (16) വേഗം നഷ്ടമായെങ്കിലും ചണ്ഡിമലിനൊപ്പം ചേര്‍ന്ന് കരുണരത്‌നെ ആതിഥേയരെ കാത്തു.

Related News from Archive
Editor's Pick