ഹോം » ഭാരതം » 

ഗുഡ്ഗാവില്‍ ആദിവാസി പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി

വെബ് ഡെസ്‌ക്
October 15, 2015

tribal-girlഗുഡ്‌ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ 14 വയസുകാരിയായ ആദിവാസി പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായി. ഒരു വ്യവസായിയുടെ വീടിനകത്തെ കക്കൂസിലാണ് ഝാര്‍ഖണ്ഡില്‍ നിന്നുള്ള പെണ്‍കുട്ടിയെ മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തിയത്.

വീട്ടുടമസ്ഥന്‍ ചൂല് കൊണ്ട് അടിയ്ക്കുകയും കത്തി കൊണ്ട് ആക്രമിയ്ക്കുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. കാലുകളിലും പുറത്തും ക്ഷതമേറ്റിരുന്നു. മുതുകില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിച്ചിട്ടുണ്ട്. കണ്ണിനും പരുക്കേറ്റിട്ടുണ്ട്. വീട്ടിലെ കുട്ടികളെ നോക്കുകയാണ് പെണ്‍കുട്ടിയുടെ ജോലി. അതേ സമയം വീട്ടുടമസ്ഥനായ വ്യവസായി സ്ഥലത്തില്ല. പോലീസ് വ്യവസായിയുടെ ഭാര്യയെ ചോദ്യം ചെയ്തു വരുകയാണ്.

ഒരു അയല്‍വാസി പോലീസ് ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസും ശക്തി വാഹിനി എന്ന എന്‍.ജി.ഒയുടെ പ്രവര്‍ത്തകരും ചേര്‍ന്ന് പരിശോധന നടത്തിയത്. അമ്മാവനാണ് കുട്ടിയെ വ്യവസായിയുടെ വീട്ടില്‍ കൊണ്ടുവന്നത്.

Related News from Archive
Editor's Pick