കൈക്കൂലി; ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ സിബിഐ കസ്റ്റഡിയില്‍

Thursday 15 October 2015 2:42 pm IST

കോട്ടയം: കൈക്കൂലിക്കേസില്‍ ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണറെ സിബിഐ കസ്റ്റഡിയിലെടുത്തു. ശൈലേന്ദ്ര മമ്മിടിയെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും കോട്ടയത്തും റെയ്ഡ് നടക്കുകയാണ്. ഏറ്റുമാനൂരിലെ ജ്വല്ലറി ഉടമയില്‍ നിന്നും 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശൈലേന്ദ്ര മമ്മിടിയെ സിബിഐ കസ്റ്റഡിയിലെടുത്തത്.  കൃത്യമായ തെളിവുകളുയെും പരാതികളുടെയും അടിസ്ഥാനത്തില്‍ കുറേ നാളായി സിബിഐ ശൈലേന്ദ്ര മമ്മിടിയെ നിരീക്ഷിച്ചു വരികയായിരുന്നു. ഇത് ആദ്യമായാണ് കേരളത്തില്‍ ഇത്രത്തോളം ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥനെ കൈക്കൂലിക്കേസില്‍ സിബിഐ കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഉച്ചക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.