ഹോം » പ്രാദേശികം » കൊല്ലം » 

ഗിരിജകുമാരി ബിജെപിയില്‍

October 15, 2015

കൊട്ടാരക്കര: കോണ്‍ഗ്രസ് വനിതാവിഭാഗം നേതാവും നിലവിലെ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തംഗവുമായ ഗിരിജകുമാരി ബിജെപിയില്‍ ചേര്‍ന്നു. നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ നിന്ന് മത്സരിക്കാന്‍ പത്രികയും നല്‍കി.
താലൂക്കാശുപത്രിയില്‍ ബ്ലോാക്ക് പഞ്ചായത്ത് ഭരണസമതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതിക്കെതിരെ താന്‍ നടത്തുന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്ന് മനസിലാക്കിയാണ് രാജി. അഴിമതിക്കെതിരെ വിജിലന്‍സിനും മറ്റും നിരവധി പരാതികളാണ് ഇവര്‍ നല്‍കിയത്. ബിജെപിയില്‍ ചേരാനിരുന്ന തന്നെ അഴിമതിവിരുദ്ധപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ കേരളകോണ്‍ഗ്രസിലൂടെ എല്‍ഡിഎഫ് പാളയത്തില്‍ എത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അഴിമതികേസുകള്‍ പിന്‍വലിക്കണമെന്ന നിബന്ധന വച്ചതാണ് ബിജെപിയില്‍ ചേരാന്‍ കാരണം എന്ന് അവര്‍ പറഞ്ഞു. ബിജെപിയുമായി ചേര്‍ന്ന് കേസുകള്‍ മുന്നോട്ടുകൊണ്ട് പോകുമെന്നും ഡിവിഷനില്‍ ശക്തമായ മത്സരം കാഴ്ചവെക്കുമെന്നും അവര്‍ പറഞ്ഞു.

Related News from Archive
Editor's Pick