ഹോം » ഭാരതം » 

മണിപ്പാല്‍ പീഡനം : മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

വെബ് ഡെസ്‌ക്
October 15, 2015

manippal-harasmentഉഡുപ്പി: മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലെ എംബിബിഎസ് മലയാളി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ മൂന്ന് പ്രതികള്‍ക്ക് ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. യോഗേഷ്, ഹരിപ്രസാദ്, ആനന്ദ് എന്നിവര്‍ക്കാണ് ശിക്ഷ.

2013 ജൂണ്‍ 20 നാണ് കേസിനാസ്പദമായ സംഭവം. യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ നിന്ന് ഹോസ്റ്റലിലേക്ക് നടന്നുപോകവെയാണ് തിരുവനന്തപുരം സ്വദേശിനിയെ മൂന്ന് പേര്‍ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

2014 ജനുവരി 6നാണ് വിസ്താരം ആരംഭിച്ചത്. 108 സാക്ഷികളെ കോടതി വിസ്തരിച്ചു. നിര്‍ഭയാ കേസിന് ശേഷം ലൈംഗികാതിക്രമങ്ങള്‍ക്കുള്ള ശിക്ഷാ ഭേദഗതി വന്ന ശേഷം രാജ്യം ഉറ്റുനോക്കിയിരുന വിധിയാണ് മണിപ്പാല്‍ പീഡനക്കേസ്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick