ഹോം » ഭാരതം » 

എട്ടാം ക്ലാസുകാരന്‍ കത്തയച്ചു; പ്രധാനമന്ത്രി നടപടിയെടുത്തു

October 16, 2015

traffic jamബംഗളൂരു: എട്ടാം ക്ലാസുകാരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഉടന്‍ വന്നു നടപടി. ക്ലാസിലും സ്‌കൂളിലും മാത്രമല്ല, നാട്ടിലാകെ അഭിനവ് ഇപ്പോള്‍ ഹീറോയാണ്.

നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ കര്‍ക്കശ ചിട്ടവട്ടങ്ങളിലാണ് ഞാന്‍ പഠിക്കുന്നത്. അഞ്ചു മിനിട്ടു വൈകിയാല്‍ ശിക്ഷ കിട്ടും. വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് 15 മിനിട്ടുമതി. പക്ഷേ യശ്വന്ത്പൂരിലെ റെയില്‍വേ ഗേറ്റ് ഇടയ്ക്കിടെ അടയ്ക്കുന്നതു മൂലം സ്‌കൂളില്‍ വൈകുന്നു. ശിക്ഷയും കിട്ടുന്നു. ഇവിടെ മേല്‍പ്പാലം പണിയാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വേണം. അതു കിട്ടാന്‍ നടപടിയെടുക്കണമെന്ന് സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ഞാന്‍ അപേക്ഷിക്കുന്നു, അഭിനവ് പ്രധാനമന്ത്രിക്കെഴുതി.

കത്തു കിട്ടിയതോടെ മോദി നടപടിക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തി. വാര്‍ത്ത പ്രചരിച്ചതോടെ അഭിനവ് നാട്ടിലെ ഹീറോ ആണ്. പ്രധാനമന്ത്രിക്ക് കത്തെഴുതിയ മിടുക്കനെന്നാണ് പുകഴ്ത്തല്‍.

Related News from Archive
Editor's Pick