ഹോം » കേരളം » 

ഇടുക്കിയില്‍ ഹര്‍ത്താര്‍ ആരംഭിച്ചു

വെബ് ഡെസ്‌ക്
October 16, 2015

 

harthal-1111കട്ടപ്പന: പട്ടയ പ്രശ്‌നത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കഴിഞ്ഞ 25ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1993ലെ പ്രത്യേക ചട്ടമനുസരിച്ച് പട്ടയം നല്‍കിയ ഭൂമിയെല്ലാം വനഭൂമിയാണെന്ന് വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്റെ ഘടകകക്ഷി നേതാവാണ് ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്.

സത്യവാങ്മൂലം പിന്‍വലിച്ച് ഈ പട്ടയഭൂമി റവന്യു ഭൂമിയാണെന്ന് പുതിയ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ആവശ്യം.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick