തന്ത്രവിദ്യാപീഠം ആചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Thursday 15 October 2015 8:12 pm IST

ആലുവ: തന്ത്രവിദ്യാപീഠം മുഖ്യാചാര്യനായിരുന്ന കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്‌കാരം വൈദിക സംസ്‌കൃതിക്ക് നല്‍കിവരുന്ന സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഋഗ്വേദ പണ്ഡിതന്‍ ചെറുമുക്ക് നാരായണന്‍ നമ്പൂതിരിക്കും, തന്ത്രശാസ്ത്ര ബൃഹസ്പതി വേഴപ്പറമ്പ് പരമേശ്വരന്‍ നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്‌കാരം താന്ത്രികാചാര്യന്‍ പുലിയന്നൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനും തന്ത്രശാസ്ത്ര ബൃഹസ്പതി കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട് സ്മാരക ആചാര്യ പുരസ്‌കാരം ഡോ.ജി. ഗംഗാധരന്‍ നായര്‍ക്കും നല്‍കും. 25 ന് തന്ത്രവിദ്യാപീഠത്തില്‍ നടക്കുന്ന ആചാര്യ സ്മൃതി ദിനാചരണത്തോടനുബന്ധിച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.