ഹോം » കേരളം » 

മണ്ഡലകാലത്തിനു മുന്‍പ് ശബരിമലറോഡുകള്‍ നന്നാക്കണം: ഹൈക്കോടതി

October 16, 2015

sabarimala-templeകൊച്ചി: മണ്ഡലകാലം ആരംഭിക്കും മുന്‍പ് ശബരിമലയിലേക്കുള്ള സംസ്ഥാന, ദേശീയപാതകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ദേശീയപാതാ അതോറിറ്റി എന്നിവയ്ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇതുസംബന്ധിച്ച കഴിഞ്ഞ വര്‍ഷത്തെ ഉത്തരവ് തുടര്‍ വര്‍ഷങ്ങൡലും ബാധകമാണ്. കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരുടേതാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം റോഡ് നവീകരണത്തെ ബാധിക്കരുത്. വരും വര്‍ഷങ്ങളില്‍ മണ്ഡല കാലത്തിന് മൂന്നു മാസം മുന്‍പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം. കോടതി വ്യക്തമാക്കി.

Related News from Archive
Editor's Pick