ഹോം » കേരളം » 

ആട് ആന്റണിയെ പിടികൂടിയവര്‍ക്ക് മെരിറ്റോറിയസ് സര്‍വ്വീസ് എന്‍ട്രി

October 16, 2015

തിരുവനന്തപുരം: ആട് ആന്റണിയെ പിടികൂടാന്‍ നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെരിറ്റോറിയസ് സര്‍വ്വീസ് എന്‍ട്രി നല്‍കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.
വളരെ പ്രധാനപ്പെട്ട കേസുകള്‍ തെളിയിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സേനയില്‍ നല്‍കുന്ന ബഹുമതിയാണിത്.

ആട് ആന്റണിയുടെ കേസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.എന്‍. സുനില്‍ ഉള്‍പ്പെടെയുള്ള 18 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെരിറ്റോറിയസ് സര്‍വ്വീസ് എന്‍ട്രി നല്‍കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. നേരത്തെ ഇവര്‍ക്ക് ഒരു ലക്ഷം രൂപ പരിതോഷികം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Related News from Archive
Editor's Pick