ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ആര്‍എസ്എസ് നേതാവിന്റെ വീട്ടുവരാന്തയില്‍ റീത്ത്

October 15, 2015

IMG-20151015-WA0099
കൂത്തുപറമ്പ്: ആര്‍എസ്എസ് നേതാവിന്റെ വീട്ടുവരാന്തയില്‍ റീത്ത് വച്ചു. ആര്‍എസ്എസ് കൂത്തുപറമ്പ് നഗര്‍ സേവാപ്രമുഖ് കൈതേരി കപ്പണയിലെ വേണി നിവാസില്‍ ബിനോയിയുടെ വീട്ടുവരാന്തയിലാണ് റീത്തുവെച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. നേരത്തെയും നിരവധി തവണ ബിനോയിയെ സിപിഎം സംഘം ഭീഷണിപ്പെടുത്തിയിരുന്നു. കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയല്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതിനാണ് ബിനോയിയുടെ വീട്ടുവരാന്തയില്‍ റീത്ത് വെച്ചതെന്നാണ് സൂചന. കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കി.#േ
സംഭവത്തില്‍ ബിജെപി കൂത്തുപറമ്പ് മുനിസിപ്പല്‍ കമ്മറ്റിയും ആര്‍എസ്എസ് താലൂക്ക് കാര്യകാരിയും ശക്തിയായി പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് ജ്യോതിബാബു ആവശ്യപ്പെട്ടു. ജില്ലാ പ്രചാരക് രഞ്ചിത്ത്, എ.പി.പുരുഷോത്തമന്‍, കെ.ബി.പ്രജില്‍, ഒ.എം.സജിത്ത് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick