ഹോം » പ്രാദേശികം » കണ്ണൂര്‍ » 

സിപിഎം അക്രമത്തിന്റെ നേര്‍ച്ചിത്രമായി ജഗദീപന്‍

October 15, 2015

പാനൂര്‍: സിപിഎം അക്രമത്തിന്റെ നേര്‍ച്ചിത്രമായി ജഗദീപന്‍. അക്രമത്തിന് പകരം വീട്ടാന്‍ ഇനി വോട്ടര്‍മാരെ ആശ്രയിച്ച് മൊകേരി പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കൂരാറയില്‍ നിന്നാണ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടു കൂടിയായ യുവാവ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് സിപിഎം കേന്ദ്രത്തില്‍ നിന്നും ബൂത്ത് മാറ്റാന്‍ അപേക്ഷ നല്‍കിയതില്‍ സിപിഎം സംഘം അക്രമിച്ചതിന്റെ വേദനിക്കുന്ന തിരുശേഷിപ്പുമായാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജഗദീപന്‍ എത്തിയത്. ഇരുകാലുകളും കൈകളും തല്ലിതകര്‍ക്കപ്പെട്ട ഇയാള്‍ വിദഗ്ധ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. സ്റ്റീല്‍കൊണ്ടു മൂടിയ കാലുകളുമായി വന്ന ജഗദീപനെ പ്രവര്‍ത്തകര്‍ കൈത്താങ്ങായിട്ടാണ് കൊണ്ടുവന്നത്. സിപിഎം കാടത്തത്തിന്റെ നൊമ്പരക്കാഴ്ചയായി മാറിയ ജഗദീപനെ കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick