ഹോം » പ്രാദേശികം » പത്തനംതിട്ട » 

ഉച്ചഭാഷിണി ഉപയോഗം അനുമതിയോടെ മാത്രം

October 15, 2015

പത്തനംതിട്ട: ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പോലീസ് അധികാരിയില്‍ നിന്ന് ആവശ്യമായ അനുമതി രേഖാമൂലം വാങ്ങണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എസ്. ഹരികിഷോര്‍ അറിയിച്ചു. രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെയുള്ള നേരത്ത് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളോ അവയുടെ കളി സ്ഥലമോ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി ഉപയോഗിക്കരുത്. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കരുത്. ജാതി മത വികാരങ്ങള്‍ ഉണര്‍ത്തി വോട്ടു ചോദിക്കുന്നതും കുറ്റകരമാണ്.
സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതിപത്രം വാങ്ങേണ്ടണ്ടതും അത് വരണാധികാരിയുടെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുന്‍പാകെ മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കേണ്ടതുമാണ്.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick