ഹോം » പ്രാദേശികം » ആലപ്പുഴ » 

സിപിഎം രാഷ്ട്രീയ അയിത്താചരണം അവസാനിപ്പിക്കണം: വെള്ളിയാകുളം

October 16, 2015

ആലപ്പുഴ: എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിജെപി സ്റ്റേറ്റ് പ്രസിഡന്റ് വി. മുരളീധരനും പങ്കെടുക്കുന്ന വേദി ബഹിഷ്‌കരിക്കുമെന്ന സിപിഎം നേതാവ് ജി. സുധാകരന്റെ പ്രസ്താവന സിപിഎമ്മിന്റെ രാഷ്ട്രീയ അയിത്താചരണത്തിന് തെളിവാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍.
ശ്രീനാരായണ ഗുരുദേവനോടും മഹാത്മാ അയ്യന്‍കാളിയോടും സവര്‍ണ മേലാളന്മാര്‍ സ്വീകരിച്ച അതേ സമീപനമാണ് വര്‍ത്തമാന കാലത്ത് സിപിഎം പിന്തുടരുന്നത്. ലീഗ്- പിഡിപി- എസ്ഡിപിഐ എന്നിവയടക്കമുള്ള മത തീവ്രവാദ നിലപാടുള്ള പ്രസ്ഥാനങ്ങളോട് മൃദു സമീപനം സ്വീകരിക്കുന്ന സിപിഎം, ശ്രീനാരായണീയ സമൂഹത്തെയും ബിജെപിയെയും അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് വെള്ളിയാകുളം പരമേശ്വരന്‍ ആവശ്യപ്പെട്ടു.

Related News from Archive
Editor's Pick