ഹോം » പ്രാദേശികം » ആലപ്പുഴ » 

ഗുരുദേവ ദര്‍ശനങ്ങളെ കമ്യൂണിസ്റ്റ്‌വത്കരിക്കാന്‍ കുത്സിത ശ്രമം: വത്സന്‍ തില്ലങ്കേരി

October 16, 2015

ആലപ്പുഴ: ഗുരുദേവ ദര്‍ശനങ്ങളെ കമ്യൂണിസ്റ്റുവത്കരിക്കാനുള്ള കുത്സിത ശ്രമങ്ങളാണ് സിപിഎം നേടത്തുന്നതെന്ന് ആര്‍എസ്എസ് പ്രാ ന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി. കാലഹരണപ്പെട്ട് കമ്യൂണിസവും കാലാതിവര്‍ ത്തിയായ ഗുരുദേവ ദര്‍ശനങ്ങളും എന്ന സന്ദേശവുമായി ഹിന്ദു ഐക്യവേദി ആലപ്പുഴ നഗരത്തില്‍ നടത്തിയ മേഖലാ തല പദയാത്രകളുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ മതേതരത്വം എന്നത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കല്‍ മാത്രമാണെന്നും അത് ഇനിയും കേരളത്തില്‍ നടപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മുണ്ടശേരി പ്രഖ്യാപിച്ച വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ മാറിമാറി വന്ന മുന്നണികള്‍ ശ്രമിക്കാത്തത് ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമാണ്. വൈധവ്യത്തിന് മതം തിരിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്നത് എന്തുകൊണ്ടാണെന്ന് മാര്‍ക്‌സിസ്റ്റു – കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിസ്തുവിനെ മുപ്പതു വെള്ളിക്കാശിനുവേണ്ടി ഒറ്റുകൊടുത്ത യൂദാസിന്റെ പിന്‍തലമുറക്കാരാണ് കമ്യൂണിസ്റ്റുകാരെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് പറഞ്ഞു.
അധസ്ഥിത വര്‍ഗ്ഗം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം നിന്നത് പൊറുക്കാനാവാത്ത അപരാധമായി പോയെന്നും ഇത് തിരിച്ചറിഞ്ഞ പിന്നാക്കക്കാര്‍ പാര്‍ട്ടിയുടെ ചരമഗീതം പാടാന്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദു ഐക്യവേദി താലൂ ക്ക് പ്രസിഡന്റ് പി. സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍, ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു, ഉത്തമന്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick