ഹോം » പ്രാദേശികം » കണ്ണൂര്‍ » 

മട്ടന്നൂര്‍ കല്ലൂരില്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട്‌പേര്‍ മരിച്ചു

October 15, 2015
അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന ഓട്ടോറിക്ഷ

അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന ഓട്ടോറിക്ഷ

basheer vikramanമട്ടന്നൂര്‍: മട്ടന്നൂര്‍ കല്ലൂര്‍ നാഗസ്ഥാത്ത് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക 2 മണിയോടെയാണ് അപകടം. മരുതായിയില്‍ നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയില്‍ സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ കളറോഡ് സ്വദേശി എം.ബഷീര്‍ (36), ഇരിട്ടി വെളിമാനം സ്വദേശി വിക്രമന്‍ (55) എന്നിവര്‍ മരണപ്പെട്ടു. സ്ഥിരം അപകടം നടക്കാറുള്ള പ്രദേശമായതിനാല്‍ വേഗത കുറച്ച് വാഹനമോടിക്കുക എന്ന് നാട്ടുകാര്‍ ബോര്‍ഡ് വെച്ച വളവില്‍ തന്നയാണ് അപകടം നടന്നത്. അപകടം നടന്നയുടന്‍ നാട്ടു ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
കളറോഡ് റജിന മന്‍സിലില്‍ കാദര്‍-നബീസു ദമ്പതികളുടെ മകനാണ് ബഷീര്‍. ഭാര്യ: കദീജ. മക്കള്‍: ബിലാല്‍, ലാമിയ സഹോദരങ്ങള്‍: നാസര്‍, ഷഫീര്‍, റഹീസ്, റമീസ്, നൗഷാദ്, സുഹറ, റഹ്മത്ത്, സമീറ, റജീന. ഇരിട്ടി വെളിമാനം സ്വദേശിനി കാഞ്ചനയാണ് വിക്രമന്റെ ഭാര്യ. ദിപിന്‍, വിപന്‍ എന്നിവര്‍ മക്കളാണ്. മരുമകള്‍: ശ്യാമള. മന്നൂരില്‍ ദീര്‍ഘകാലമായി ടാപ്പിംഗ് തൊഴിലാളിയാണ് വിക്രമന്‍.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick