ഹോം » പ്രാദേശികം » ഇടുക്കി » 

കഞ്ചാവുമായി യുവാവ് പിടിയില്‍

October 15, 2015

കുമളി : ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവ് പിടിയില്‍. പാലക്കാട് ചിറ്റൂര്‍ പല്ലത്തനാല്‍ രാഹുല്‍ സുദേവന്‍ (21) ആണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ പരിശോധനയ്ക്കിടെ 215 ഗ്രാം കഞ്ചാവുമായാണ് പ്രതി പിടിയിലാകുന്നത്. കുമളി ചെക്ക് പോസ്റ്റ് അധികൃതരും പീരുമേട് സര്‍ക്കിള്‍ ഓഫീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതി കുടുങ്ങുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ബസിറങ്ങി ചെക്ക് പോസ്റ്റ് കടക്കാനുള്ള ശ്രമത്തിനിടയിലാണ് കയ്യില്‍ കൂടില്‍ പൊതിഞ്ഞ കഞ്ചാവുമായി പ്രതി പിടിയിലാകുന്നത്. പീരുമേട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബ്, കുമളി ചെക്ക് പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. ശെല്‍വ്വരാജ്, ഉദ്യോഗസ്ഥരായ സെബാസ്റ്റിയന്‍, അനീഷ്, സൈനുദ്ദീന്‍, ഡൊമിനിക്, സനല്‍നാഥ് ശര്‍മ്മ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പീരുമേട് കോടതിയില്‍ ഹാജരാക്കി.

Related News from Archive
Editor's Pick