ഹോം » പ്രാദേശികം » ഇടുക്കി » 

മണക്കാട് ബിജെപി-എസ്എന്‍ഡിപി ധാരണ; 13 സീറ്റിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നു

October 15, 2015

idk-manakkadതൊടുപുഴ: മണക്കാട് പഞ്ചായത്തില്‍ എസ്എന്‍ഡിപി- ബിജെപി ധാരണയായതോടെ മത്സരത്തിന് ചൂടേറി. 13 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ബിജെപിക്ക് ഏറെ വളക്കൂറുള്ള പഞ്ചായത്താണ് ഇത്. രാഷ്ട്രീയത്തിലെ പുതിയ മാറ്റവും എസ്എന്‍ഡിപി- ബിജെപി സംഖ്യവും കൂടിയായതോടെ മണക്കാട് പഞ്ചായത്തിലെ ഇടത്-വലത് കോട്ടകള്‍ക്ക് വിള്ളല്‍ വീണ് തുടങ്ങിയിട്ടുണ്ട്. ബിജെപിക്ക് 1800 അംഗങ്ങള്‍ മണക്കാട് പഞ്ചായത്തിലുണ്ട്. ചിറ്റൂര്‍, അരിക്കുഴ, വഴത്തല, മുണ്ടേക്കുന്ന് എന്നീ എസ്എന്‍ഡിപി ശാഖകളിലെ ആയിരക്കണത്തിന് ശ്രീനാരായണീയര്‍ കൂടി കാലാകാലങ്ങളായി നിലനിന്നിരുന്ന മുന്നണി സംവിധാനത്തിനെതിരെ നിലപാടെടുത്തതോടെയാണ് മണക്കാടിന്റെ മനസ് അപ്പാടെ തുടങ്ങിയത്. മുതിര്‍ന്ന പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നത്.  1, 2, 3, 13 വാര്‍ഡുകളില്‍ എസ്എന്‍ഡിപി നിശ്ചയിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളാണ് ബിജെപി സ്വതന്ത്രരായി മത്സരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ മല്ലിക ഷാജി, രണ്ടില്‍ ലീന പ്രസാദ്, മൂന്നാം വാര്‍ഡില്‍  രാജേഷ് റ്റി.ആര്‍, നാലാം വാര്‍ഡില്‍ ബിന്ദു പ്രകാശ്, അഞ്ചില്‍ മഞ്ചു അജിത്ത്, ആറാം വാര്‍ഡില്‍ ജയരാമന്‍, ഏഴാം വാര്‍ഡില്‍ ശോഭന സുരേന്ദ്രന്‍, എട്ടാം വാര്‍ഡില്‍ രജനി രഞ്ചു, ഒമ്പതാം വാര്‍ഡില്‍ ദീപ മൈക്കിള്‍, പത്തില്‍ ശശികുമാര്‍, പതിനൊന്നില്‍ കെഎസ് സുരേഷ്, പന്ത്രണ്ടില്‍ ദീപ ബിജു, പതിമൂന്നില്‍ സിജു കോലടി എന്നിവരാണ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.ഏഴാ വാര്‍ഡില്‍ നിന്നും ബിജെപി അംഗം ശോഭന സുരേന്ദ്രന്‍ കഴിഞ്ഞ തവണ വിജയിച്ചിരുന്നു. ഇത്തവണ ജനറല്‍ വാര്‍ഡില്‍ നിന്നാണ് ശോഭ സുരേന്ദ്രന്‍ ജനവിധി തേടുന്നത്. ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് ബിജെപിയുടെ മുതിര്‍ന്ന നേതാവ് വി.ബി പ്രശാന്ത് അരിക്കുഴയാണ് ജനവിധി തേടുന്നത്.

ഇടുക്കി - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick