ഹോം » പ്രാദേശികം » കോട്ടയം » 

പാലായില്‍ റിബലുകളുടെ ഘോഷയാത്ര

October 15, 2015

പാലാ: പാലാ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ റിബലുകളുടെ ഘോഷയാത്ര. പാലാ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പത്രികാ സൂഷ്മപരിശോധന അവസാനിച്ചപ്പോള്‍ യുഡിഎഫിനും എല്‍ഡിഎഫിനും റിബലുകളുടെ ഘോഷയാത്ര. സിഐടിയു ജില്ലാ നേതാവ് ഷാര്‍ലി മാത്യു മത്സരരംഗത്തുള്ള 14-ാം വാര്‍ഡില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സബീഷാണ് റിബലായി മത്സരരംഗത്തുള്ളത്. നിലവിലെ നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ മത്സരിക്കുന്ന കവീക്കുന്ന് വാര്‍ഡില്‍ മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കോണ്‍ഗ്രസിലെ മുരളീധരന്‍ നായര്‍ റിബലായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. സിപിഐയുടെ സിറ്റിംഗ് സീറ്റായ 11 ചെത്തിമറ്റം വാര്‍ഡില്‍ സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം മത്സരിക്കുന്ന 04, 14, 26, 24 വാര്‍ഡുകളിലും സിപിഐ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. 8-ാം വാര്‍ഡ് കവീക്കുന്നില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം സ്ഥാനാര്‍ത്ഥിയും മത്സരരംഗത്തുണ്ട്. യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ മത്സരിക്കുന്ന എല്ലാ വാര്‍ഡിലും കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

Related News from Archive
Editor's Pick