ഹോം » പ്രാദേശികം » കോട്ടയം » 

എല്‍ഡിഎഫില്‍ കല്ലുകടി

October 15, 2015

കുമരകം: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണം മുതല്‍ക്കേ എല്‍ഡിഎഫിനു പിഴക്കുന്നു. 12-ാം വാര്‍ഡില്‍ എല്‍ഡിഎഫ് ഔദ്യോഗികമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച കെ.ജി. ഷാലുവിനെതിരെ സിപിഎം ലോക്കല്‍കമ്മറ്റി സെക്രട്ടറി കെ.എസ്. സലിമോന്‍ പത്രിക നല്‍കിയിരുന്നു. സലിമോന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു പകരം ഷാലുവിനെതന്നെ നിര്‍ത്താമുള്ള ശ്രമം വിജയിച്ചെങ്കിലും വാര്‍ഡില്‍ എല്‍ഡിഎഫില്‍ പ്രതിസന്ധി രൂപപ്പെട്ടുകഴിഞ്ഞു.
കുമരകത്ത് 16 വാര്‍ഡുകളിലായി 76 പത്രികാ സമര്‍പ്പണം നടന്നതില്‍ എട്ടാം വാര്‍ഡിലെ സിപിഎമ്മിനന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായ രാജേഷ് കെ. മേനോന്റെ നാമനിര്‍ദ്ദേശപത്രിക മാത്രമാണ് തള്ളിപ്പോയത്. ഇലക്ഷനു മുന്‍പേയുള്ള ഈ പിഴവുകള്‍ സിപിഎം നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി 15-ാം വാര്‍ഡില്‍ പി.എസ്. രഘു മത്സരിക്കുമ്പോള്‍ ജ്യേഷ്ഠ സഹോദരന്റെ പുത്രന്‍ 11-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിലെ പൊരുത്തക്കേടും നിഷ്പക്ഷമതികളായ വോട്ടര്‍മാര്‍ക്കിടയില്‍ സംസാരവിഷയമാണ്. ഈ തെരഞ്ഞെടുപ്പോടെ ഇരുമുന്നണികളെയും തള്ളിക്കൊണ്ടുള്ള ഒരു ഭരണ മാറ്റവും പഞ്ചായത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.

Related News from Archive
Editor's Pick