ഹോം » പ്രാദേശികം » കോട്ടയം » 

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഏഴുവര്‍ഷത്തിനുശേഷം പിടിയില്‍

October 15, 2015

കോട്ടയം: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഏഴുവര്‍ഷത്തിനുശേഷം പിടിയില്‍. നിരവധിമോഷണക്കേസില്‍ പ്രതിയായ കോട്ടയം നീറിക്കാട് കറ്റുവെട്ടി ചിലമ്പത്ത്വീട് ശ്രീജീഷാണ് (31) അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍പരിധിയില്‍ നാഗമ്പടത്ത് മൊബൈല്‍ഫോണും പണവും കവര്‍ന്ന കേസില്‍ രണ്ടംഗസംഘത്തില്‍പെട്ട ഇയാള്‍ 2008ല്‍ ജാമ്യത്തിലിറങ്ങിയശേഷം മുങ്ങുകയായിരുന്നു. ഡിവൈ.എസ്.പി അജിതിന് ലഭിച്ച രഹസ്യസന്ദേശത്തത്തെുടര്‍ന്ന് എരുമേലിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ജാമ്യത്തിലിറങ്ങിയശേഷം പലസ്ഥലത്തും മാറിമാറി താമസിക്കുന്നതിനിടെയാണ് പൊലീസ് വലയിലായത്. പാമ്പാടി സ്റ്റേഷന്‍പരിധിയല്‍ മീനടത്തെ വീട്ടില്‍ പെയ്ന്റിങ്‌ജോലിക്കായി പോയ അഞ്ചുപവന്‍കവര്‍ന്നകേസ്, പൊകുന്നത്ത് ബൈക്ക്‌മോഷണം, അയര്‍ക്കുന്നത്തെ പള്ളിയില്‍ പുകപ്പുരയില്‍ റബര്‍ഷീറ്റ് മോഷണം, കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ പണം അപഹരിക്കല്‍, പിടിച്ചുപറി കേസുകള്‍ ഉള്‍പ്പെടെ 12ഓളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കോട്ടയം വെസ്റ്റ് സി.ഐ ഗിരീഷ് പി.സാരഥി, എസ്.ഐ ടി.ആര്‍.ജിജു, കുമരകം സ്റ്റേഷനിലെ എ.എസ്.ഐ നാരായണന്‍ ഉണ്ണി, ഷാഡോപൊലീസിലെ അംഗങ്ങളായ പി.എന്‍.മനോജ്, ഐ.സജികുമാര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

Related News from Archive
Editor's Pick