ഹോം » പ്രാദേശികം » തിരുവനന്തപുരം » 

അനാചാരങ്ങള്‍ക്കെതിരായ പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യം: ഒ.രാജഗോപാല്‍

October 16, 2015

തിരുവനന്തപുരം: അനാചാരങ്ങള്‍ക്കെതിരായ പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജാതിക്കതീതമായ താന്ത്രികപ്രചാരണത്തിലൂടെ പുതുമന തന്ത്രവിദ്യാലയം നടത്തുന്ന ഹൈന്ദവ നവോത്ഥാനം മഹത്തരമാണെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. കോട്ടയ്ക്കകം പുതുമന തന്ത്രവിദ്യാലയത്തില്‍ നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ കണിയാപുരം ശശിസ്വാമികള്‍, സത്യദേവശര്‍മ്മ, താന്നിമൂട് രാധാകൃഷ്ണശര്‍മ്മ, പ്രവീണ്‍ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് ശേഷം നടന്ന ശിഷ്യസംഗമത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര യൂണിറ്റുകളില്‍ നിന്നായി മുന്നൂറോളം പേര്‍ പങ്കെടുത്തു. അഷ്ടദളപത്മത്തില്‍ സരസ്വതി പൂജയും സഹസ്രനാമാര്‍ച്ചനയും വേദമന്ത്ര ജപവും സമ്മേളനത്തിനു മുന്നോടിയായി നടന്നു. ജാതിഭേദമില്ലാതെ പൂജാപഠനം നടത്തിവരുന്ന പുതുമന തന്ത്രവിദ്യാലയത്തിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി, ഗുരുവായൂര്‍, എറണാകുളം എന്നീ ശാഖകളിലും നവരാത്രി മഹോത്സവം നടക്കുന്നു.

Related News from Archive
Editor's Pick