ഹോം » ഭാരതം » 

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

വെബ് ഡെസ്‌ക്
October 16, 2015

delhi-electionപാറ്റ്‌ന: ബിഹാറില്‍  രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. നക്‌സല്‍ബാധിത ജില്ലകളില്‍ ഉള്‍പ്പെടെ 32 മണ്ഡലങ്ങളിലാണ് ഇന്നു കനത്ത സുരക്ഷയില്‍ വോട്ടെടുപ്പ് നടക്കുന്നത്.

456 സ്ഥാനാര്‍ഥികളുടെ ഭാവിയാണു രണ്ടാംഘട്ടത്തില്‍ നിര്‍ണയിക്കുക. ഇതില്‍ 32 പേര്‍ സ്ത്രീകളാണ്. കൈമുര്‍, റോതാസ്, അര്‍വാള്‍, ജെഹാനബാദ്, ഔറംഗബാദ്, ഗയ ജില്ലകളിലെ നക്‌സല്‍സാന്നിധ്യം സുരക്ഷാസേനകള്‍ക്കു കനത്ത വെല്ലുവിളിയാണ്. കനത്ത സുരക്ഷക്കായി 726 കമ്പനി അര്‍ദ്ധസൈനികര്‍ രംഗത്തുണ്ട്.

ആദ്യഘട്ടത്തില്‍ 49 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണു പൂര്‍ത്തിയായത്. 86,13,870 വോട്ടര്‍മാരാണു രണ്ടാംഘട്ടത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുക. മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി, സ്പീക്കര്‍ ഉദയ് നാരായിന്‍ ചൗധരി, മുതിര്‍ന്ന ബിജെപി നേതാക്കളായ പ്രേം കുമാര്‍, ഗോപാല്‍ നാരായണ്‍ സിംഗ് തുടങ്ങിയവരുടെ ജനവിധി രണ്ടാംഘട്ടത്തിലാണു തീരുമാനിക്കുക.

ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പിലെമൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28നും, നാലാം ഘട്ടം നവംബര്‍ ഒന്നിനും, അഞ്ചാം ഘട്ടം നവംബര്‍ അഞ്ചിനും നടക്കും. വോട്ടെണ്ണല്‍ നവംബര്‍ എട്ടിനും നടക്കും.

Related News from Archive
Editor's Pick