ഹോം » ഭാരതം » 

ജഡ്‌ജി നിയമനം: ജുഡീഷ്യല്‍ കമ്മീഷനെ സുപ്രീംകോടതി റദ്ദാക്കി

വെബ് ഡെസ്‌ക്
October 16, 2015

supremecourt-630ന്യൂദല്‍ഹി: ജഡ്ജി നിയമനത്തിനുള്ള ജുഡീഷ്യല്‍ കമ്മീഷനെ റദ്ദാക്കി സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി. ജുഡീഷ്യല്‍ കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം സംവിധാനം തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് സുപ്രധാന കേസില്‍ വിധി പറഞ്ഞത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെതാണ് ഉത്തരവ്. കൊളീജിയം മെച്ചപ്പെടുത്തുന്ന കാര്യം വിപുലമായ ഭരണഘടനാ ബെഞ്ചിന് വിട്ടു.

കൊളീജിയം സംവിധാനത്തിലെ വീഴ്ചകള്‍ പരിഹരിക്കാനാണിതെന്നും കോടതി ഉത്തരവിട്ടു.

Related News from Archive
Editor's Pick