ഹോം » പ്രാദേശികം » പാലക്കാട് » 

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച

October 16, 2015

മണ്ണാര്‍ക്കാട്: പെരിമ്പടാരിയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. റിട്ടേര്‍ഡ് പ്രൊഫസര്‍ മമ്മുവിന്റെ വീടാണ് കുത്തിതുറന്ന് മോഷണം നടത്തിയന്ന്. അലമാരിയില്‍ സൂക്ഷിച്ചിരുന്ന മൂന്നുപവന്‍ സ്വര്‍ണ്ണവും ഇരുപതിനായിരം രൂപയും രണ്ട് മൊബൈല്‍ ഫോണുമാണ് മോഷണം പോയത്.
കഴിഞ്ഞ ആറാം തിയ്യതിമമ്മുവും കുടുംബവും മലപ്പുറം മുക്കത്തുള്ള കുടുംബ വീട്ടില്‍ പോയതായിരുന്നു. 13ന് തിരിച്ചുവന്നപ്പോഴാണ് മോഷണം നടത്തിയത് അറിയുന്നത്്. കുടുംബാംഗങ്ങളുടെ പരാതിയില്‍മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു.

പാലക്കാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick