ഹോം » പ്രാദേശികം » പാലക്കാട് » 

സൂക്ഷ്മ പരിശോധന കഴിഞ്ഞു; ജില്ലയില്‍ 11010 സ്ഥാനാര്‍ത്ഥികള്‍

October 16, 2015

പാലക്കാട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ ആകെ 11010 സ്ഥാനാര്‍ത്ഥികളുള്ളതായി ജില്ലാകലക്ടര്‍ അറിയിച്ചു.
ആകെയുണ്ടായിരുന്ന 11096 പത്രികകളില്‍ 86 എണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളി. ഗ്രാമ പഞ്ചായത്തുകളില്‍ 8578 സ്ഥാനാര്‍ത്ഥികളില്‍ 49 പേരുടെ പത്രിക തള്ളി ബാക്കി 8529 പേരുണ്ട്.
ബ്ലോക്ക് പഞ്ചായത്തില്‍ 1007 പേരില്‍ 21 ആളുകളുടെ പത്രിക വരണാധികാരി തള്ളി നിലവില്‍ 986 പേര്‍ രംഗത്തുണ്ട്. മുനിസിപ്പാലിറ്റികളില്‍ 1333 പേരില്‍ 14 പേരുടെ പത്രികയും തള്ളിയിട്ടുണ്ട്. ബാക്കി 1319 പേര്‍ സ്ഥാനാര്‍ത്ഥികളായുണ്ട്. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 178 പേരില്‍ രണ്ടുപേരുടെ പത്രികയാണ് തള്ളിയത്. ജില്ലാപഞ്ചായത്തില്‍ 176 പേര്‍ സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ട്. ഇതില്‍ 30 മണ്ഡലങ്ങളിലായി 97 പുരുഷസ്ഥാനാര്‍ത്ഥികളും 79 വനിതകളുമാണ്. രണ്ടു പേരുടെ പത്രിക തളളി. 16 പേര്‍ പത്രിക പിന്‍വലിച്ചു. ഇവര്‍ വിവിധ രാഷ്്ട്രീയ പാര്‍ട്ടികളുടെ ഡമ്മിസ്ഥാനാര്‍ത്ഥികളായിരുന്നു.
ശ്രീകൃഷ്ണപുരെത്ത എന്‍.ദേവയാനി, കോങ്ങാട് മണ്ഡലത്തിലെ രമണി എന്നിവരുടെ പത്രികയാണ് തളളിയത്. ദേവയാനിയുടെ പത്രിക തളളിയത് നാമനിര്‍ദ്ദേശകെന്റ വിവരങ്ങള്‍ പത്രികയില്‍ രേഖപ്പെടുത്താതിനാലാണ്. നാമനിര്‍ദ്ദേശകന്‍ പറളി ഡിവിഷനിലായതുകൊണ്ടാണ് രമണിയുടെ പത്രിക തളളിയത്.

പാലക്കാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick