ഹോം » ലോകം » 

നൈജീരിയയില്‍ മുസ്ലീം പള്ളിയിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്
October 16, 2015

boko-haramഅബൂജ: നൈജീരിയയില്‍ മുസ്ലീം പള്ളിയിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. വടക്ക് കിഴക്കന്‍ നൈജീരിയയിലെ മൈദുഗുരി നഗരത്തിലാണ് ചാവേറാക്രമണം നടന്നത്.

സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. അതേസമയം പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന.

ബോക്കോ ഹറാമിന്റെ നിരന്തര ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന മേഖലയാണിത്. അതേ സമയം ഭീകരസംഘടനകളൊന്നും തന്നെ ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ് മൈദുഗുരിയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related News from Archive
Editor's Pick