ഹോം » കേരളം » 

പിന്‍സീറ്റിലും ഹെല്‍മെറ്റ് ഉത്തരവിന് സ്‌റ്റേയില്ല

October 17, 2015

 

helmet-2

കൊച്ചി: പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് വേണമെന്ന വ്യവസ്ഥ ഇളവു ചെയ്ത സര്‍ക്കാര്‍ ഉത്തരവിന്‌മേലുള്ള ഹൈക്കോടതി സ്‌റ്റേ തത്കാലം തുടരും. സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളി. എന്നാല്‍ ഇതു സംബന്ധിച്ച അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എഎം ഷഫീഖ് എന്നിവടങ്ങിയ ബെഞ്ചാണ് അപ്പീല്‍ സ്വീകരിച്ചത്. ഇത് രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കും. പിന്‍സീറ്റുകാര്‍ ഹെല്‍മെറ്റ് ധരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടങ്ങള്‍ പാലിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുെണ്ടന്ന് കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി.

Related News from Archive
Editor's Pick