ഹോം » പ്രാദേശികം » മലപ്പുറം » 

പെരിന്തല്‍മണ്ണ അമ്പരന്നു; ഒരു കുടുംബത്തില്‍ നിന്ന് അഞ്ച് സ്ഥാനാര്‍ത്ഥികള്‍

October 16, 2015

പെരിന്തല്‍മണ്ണ: കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെയ്ക്കുകയാണ്, ഇതെന്ത് എന്ന മട്ടില്‍. ഒരു കുടുംബത്തില്‍ നിന്ന് അഞ്ച് പേരാണ് പെരിന്തല്‍മണ്ണ നഗരസഭയിലേക്ക് മത്സരിക്കുന്നത്.
അതില്‍ നാലുപേരും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ഇക്കണക്കിന് പോയാല്‍ സാക്ഷാല്‍ നെഹ്‌റു കുടുംബം പോലും തോറ്റുപോകുന്ന അവസ്ഥ. നഗരസഭയിലെ നിലവിലെ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് 16-ാം വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും നിലവിലെ കൗണ്‍സിലറുമായ പച്ചീരി സുരയ്യ ഫാറൂഖ് 18-ാം വാര്‍ഡില്‍ ജനവിധി തേടുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ പച്ചീരി സുബൈര്‍ 12-ാം വാര്‍ഡിലും ഭാര്യയും നിലവിലെ കൗണ്‍സിലറുമായ നിഷ സുബൈര്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി തോട്ടക്കര ജനറല്‍ വാര്‍ഡിലും മത്സരിക്കുന്നു. പച്ചീരി കുടുംബത്തിലെ മറ്റൊരംഗവും നിലവിലെ കൗണ്‍സിലറുമായ പച്ചീരി ഹുസൈന്‍ നാസര്‍ മൂന്നാം വാര്‍ഡിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നു. കുടുംബാധിപത്യത്തിനെതിരെ വന്‍പ്രതിഷേധമാണ് ലീഗ് അണികളക്കുള്ളത്.

Related News from Archive
Editor's Pick