ചരിത്രം രചിച്ച് ബിജെപി

Friday 16 October 2015 1:07 pm IST

മലപ്പുറം: ചരിത്രത്തില്‍ ആദ്യമായി ബിജെപി ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ ചരിത്രം സൃഷ്ടിച്ചു. ആകെയുള്ള 32 ജില്ലാ ഡിവിഷനിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. 145 മുനിസിപ്പല്‍ ഡിവിഷനിലും 185 ബ്ലോക്ക് ഡിവിഷനിലും ഗ്രാമ പഞ്ചായത്തുകളില്‍ 1328 വാര്‍ഡുകളിലും മത്സരിക്കുന്നു. ചില മണ്ഡലങ്ങളില്‍ സ്വതന്ത്രരെയും എസ്എന്‍പി തുടങ്ങിയ സംഘടനകളുടെ സ്ഥാനാര്‍ത്ഥികളെയും പിന്തുണക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് നിര്‍മ്മല കുട്ടികൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.രാമചന്ദ്രന്‍, ജില്ലാ ഭാരവാഹികളായ കെ.പി.ബാബുരാജ്, അഡ്വ. ശ്രീപ്രകാശ്, ഗീതാ മാധവന്‍, സി.രവീന്ദ്രന്‍, വനജ രവീന്ദ്രന്‍, ധനലക്ഷ്മി ജനാര്‍ദ്ദനന്‍, മോര്‍ച്ച നേതാക്കളായ ഓമന കൃഷ്ണന്‍കുട്ടി, കെ.മണികണ്ഠന്‍, അബ്ദുല്‍ജലീല്‍, അലി, രതീഷ് തുടങ്ങിയവര്‍ മത്സര രംഗത്തുണ്ട്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ സ്വീകാര്യതയും കേരളത്തിലെ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ ഒത്തുതീര്‍പ്പു രാഷ്ട്രീയവും പ്രീണന രാഷ്ട്രീയവും ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍