ഹോം » കേരളം » 

പട്ടികജാതിക്കാരെ ആക്ഷേപിച്ചില്ല; വിശദീകരണവുമായി ഉപലോകായുക്ത

October 16, 2015

balachandranകൊച്ചി: പട്ടിക ജാതിക്കാര്‍ക്കെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഉപലോകായുക്ത ജസ്റ്റിസ് ബാലചന്ദ്രന്‍. ലോകായുക്ത സിറ്റിംഗ് ആരംഭിച്ചപ്പോഴാണ് ഉപലോകായുക്ത തുറന്ന കോടതിയില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ബാര്‍ കേസില്‍ ഫയലുകള്‍ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനം പട്ടികജാതിക്കാരെ ആക്ഷേപിക്കാന്‍ വേണ്ടിയായിരുന്നില്ല, പട്ടിക ജാതിക്കാരോട് ഇന്നും തെറ്റായ ചില സമീപനം തുടരുന്നുണ്ട്. ഈ അര്‍ത്ഥത്തിലാണ് തനിക്ക് ഫലുകള്‍ തരാത്തതിനെ വിമര്‍ശിച്ചത്. മറ്റൊരു ജാതിയില്‍പ്പെട്ട സ്ത്രീയെ വിവാഹം ചെയ്തയാളാണ് താന്‍. അതിനാല്‍ ജാതി ചിന്തയില്ലെന്നും ഉപലോകായുക്ത വിശദീകരിച്ചു.

അതേ സമയം ബാര്‍കേസിന്റെ ഫയലുകള്‍ നല്‍കാത്തതിനെ ചൊല്ലി ലോകായുക്തയില്‍ ജഡ്ജിമാര്‍ തമ്മില്‍ ഇന്നും അഭിപ്രായ വ്യത്യാസമുണ്ടായി.ബാര്‍ കേസ് വാദത്തിനിടെയാണ് ഉപലോകായുക്തയുടെ വിവാദ പരമാര്‍ശമുണ്ടായത്. പട്ടികജാതിക്കാരനാണെന്ന് കരുതിയാണോ തനിക്ക് ഫയലുകള്‍ നല്‍കാത്തതെന്ന് ഉപലോകായുക്ത ജസ്റ്റിസ് കെപി ബാലചന്ദ്രന്‍ ചോദിക്കുകയായിരുന്നു.

ബാര്‍കേസില്‍ മന്ത്രിമാരായ കെ എം മാണിക്കും കെ ബാബുവിനുമെതിരായ ആരോപണങ്ങള്‍ നേരിട്ട് അന്വേഷിക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം. പരാതിക്കാരന്‍ സമര്‍പ്പിച്ച രേഖകളും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടും മൊഴിപ്പകര്‍പ്പും ബിജുരമേശിന്റെ െ്രെഡവര്‍ അമ്പിളിയുടെ നുണപരിശോധനാ റിപ്പോര്‍ട്ടും കിട്ടാത്തതാണ് പ്രകോപനത്തിനുള്ള കാരണം.

ഇവയെല്ലാം ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന് മാത്രമാണ് ലഭിച്ചത്. താന്‍ പട്ടിക ജാതിക്കാരനാണെന്ന് കരുതിയാണോ രേഖകള്‍ നല്‍കാതിരുന്നതെന്ന് ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ തുറന്ന കോടതിയില്‍ ചോദിക്കുകയായിരുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick