ഹോം » ഭാരതം » 

മോദിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

October 16, 2015

supremecourtന്യൂദല്‍ഹി: താന്‍ വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിന് പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് എതിരെ നടപടി എടുണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഹര്‍ജിയില്‍ ഒരു കഴമ്പുമില്ല. ജസ്റ്റീസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അഹമ്മദാബാദ് സ്വദേശി നിശാന്ത് വര്‍മ്മ നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നതാണ്. ഇതിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതിയും തള്ളിയത്.

2014ല്‍ മോദി ലോക്‌സഭയിലേക്ക് മല്‍സരിക്കുന്ന സമയത്താണ് ഹര്‍ജി നല്‍കിയിരുന്നത്. ഭാര്യയുടെ പേര് വൈകിയാണ് പുറത്തുവിട്ടതെന്നു പറഞ്ഞ് ഒരാളെ എങ്ങനെ ശിക്ഷിക്കാന്‍ കഴിയും. കോടതി ചോദിച്ചു.

Related News from Archive
Editor's Pick