ഹോം » പ്രാദേശികം » കൊല്ലം » 

ബിഎംഎസ് തൊഴിലാളികള്‍ ഹൈവേ ഉപരോധിച്ചു

October 16, 2015

പുനലൂര്‍: കേരളത്തിലെ മുഴുവന്‍ തോട്ടം തൊഴിലാളികളുടേയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രത്യക്ഷ സമരപരിപാടികളുടെ ഭാഗമായി ബിഎംഎസിന്റെ നേതൃത്വത്തില്‍ പുനലൂര്‍ ആര്‍പിഎല്‍ ഓഫീസ് പടിക്കല്‍ ധര്‍ണയും ഹൈവെ ഉപരോധവും നടത്തി.
മേഖലാ പ്രസിഡന്റ് ബാലചന്ദ്രകുറുപ്പ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ ജോ.സെക്രട്ടറി പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
തോട്ടം തൊഴിലാളികള്‍ക്ക് മിനിമം കൂലി 500 രൂപയായും തൊഴിലാളികളുടെ സാമൂഹ്യസുരക്ഷിതത്വവും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ അടിയന്തരിമായി ഇടപെട്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ജോ.സെക്രട്ടറി ആര്‍.രാധാകൃഷ്ണന്‍, മേഖലാ സെക്രട്ടറി സുരേഷ് മോഹന്‍, ചാലിയെക്കര രാജേന്ദ്രന്‍, റെജി എന്നിവര്‍ സംസാരിച്ചു.

കൊല്ലം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick