ഹോം » ഭാരതം » 

മുംബൈയിലെ ഹോട്ടലില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടു മരണം

October 16, 2015

suicide-by-fireമുംബൈ: മുംബൈയിലെ ഹോട്ടലില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടു പേര്‍ മരിച്ചു. വെസ്റ്റ് കുര്‍ല മേഖലയിലെ വിദ്യാവിഹാറിലുള്ള കിനാര ഹോട്ടലില്‍ ഉച്ചഭക്ഷണസമയത്താണ് സംഭവം. ഏഴു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. അപകടത്തില്‍നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസും സമീപവാസികളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick