ഹോം » ഭാരതം » 

നിര്‍ഭയ് മിസൈല്‍ പരീക്ഷണം പരാജയം

October 16, 2015

missileഹൈദരാബാദ്: ഭാരതം സ്വന്തമായി വികസിപ്പിച്ച നിര്‍ഭയ് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടു. ഇതേതത്തുടര്‍ന്ന് പരീക്ഷണം പാതിവഴിയില്‍ ഉപേക്ഷിച്ചു. ശബ്ദത്തേക്കാള്‍ കുറഞ്ഞ വേഗതയുള്ള( സബ് സോണിക്) ക്രൂയിസ് മിസൈലാണ് നിര്‍ഭയ്. വിക്ഷേപണ ശേഷം മിസൈല്‍ നിര്‍ദ്ദിഷ്ട പാതയിലൂടെയല്ല സഞ്ചരിച്ചതെന്ന് പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ അധികൃതര്‍ പറഞ്ഞു. ഒഡീഷയിലെ ചന്ദിപ്പൂര്‍ ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. പത്തു മിനിറ്റോളം മിസൈല്‍ പറന്നെങ്കിലും ഒടുവില്‍ അവസാനിപ്പിക്കുകയായിരുന്നു.

Related News from Archive
Editor's Pick