ഹോം » കേരളം » 

കെഎസ്ഇബി റഫറണ്ടം: വൈദ്യുതി മസ്ദൂർസംഘം മത്സരത്തിന്

October 16, 2015

കോഴിക്കോട് : കെഎസ്ഇബിയെ മറ്റൊരു കെഎസ്ആർടിസി ആക്കരുതെന്ന ആഹ്വാനത്തോടെ കേരള വൈദ്യുതി മസ്ദൂർസംഘം (ബിഎംഎസ്) മത്സര രംഗത്ത്.

കെഎസ്ഇബി ലിമിറ്റഡിൽ ഈ മാസം 20ന് നടക്കുന്ന യൂണിയനുകളുടെ ഹിതപരിശോധനയിലാണ് വൈദ്യുതി മസ്ദുർ സംഘം മത്സരിക്കുന്നത്.

മാറുന്ന കേരള സമൂഹത്തിന്റെ മനസ്സ് കെഎസ്ഇബിയിലും പ്രതിഫലിപ്പിക്കാനാണ് വൈദ്യുതി മസ്ദൂർസംഘം ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം. ആനന്ദൻ വ്യക്തമാക്കി.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick