ഹോം » ഭാരതം » 

പശു മോഷണം: യുവാവിനെ വധിച്ചു

വെബ് ഡെസ്‌ക്
October 16, 2015

സിംല: പശുക്കളെ മോഷ്ടിച്ചെന്ന സംശയത്തെത്തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു. ഹിമാചല്‍പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലെ സറഹാനിലാണ് സംഭവം.  കൊല്ലപ്പെട്ടയാളും അയാള്‍ക്കൊപ്പമുണ്ടായിരുന്നവരും പശുക്കളെ മോഷ്ടിച്ചിരുന്നു. ഇവയുമായി പോകുമ്പോള്‍ ഗ്രാമീണര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഒരാള്‍ മരിച്ചു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുപി ഷഹരന്‍പൂര്‍ സ്വദേശി നോമനാണ് കൊല്ലപ്പെട്ടത്. നോമനും കൂട്ടരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഗോഹത്യയടക്കം പത്തു കേസുകളാണ് ഇവര്‍ക്ക് എതിരെ എടുത്തതെന്നും  പോലീസ് അറിയിച്ചു. യുവാവിനെ തല്ലിക്കൊന്നതിനും അജ്ഞാതരായ നാട്ടുകാര്‍ക്ക് എതിരെ കേസ് എടുത്തു. എസ്പി സൗമ്യ സാംബശിവന്‍ പറഞ്ഞു.

പശുക്കളെ മോഷ്ടിക്കുന്നതു കണ്ട് നാട്ടുകാര്‍ അവരെ ആക്രമിക്കുകയായിരുന്നു. സൗമ്യ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് മരിച്ചു. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്നാണ് മോഷണ സംഘത്തിലുള്ളവരുടെ ആരോപണം.
സംഭവത്തില്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് പ്രതികരിച്ചിട്ടില്ല.

Related News from Archive
Editor's Pick