ലാലുവിന്റെ വേദിയില്‍ ഫാന്‍ ഇളകി വീണു

Friday 16 October 2015 8:42 pm IST

മോത്താരി: തെരഞ്ഞെടുപ്പ് റാലിക്കിടെ ഫാന്‍ ഇളകി താഴെ വീണു, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് തലനാരിഴക്ക് രക്ഷപ്പെട്ടു. റാലിയിലെ വേദിയില്‍ ലാലു ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഫാന്‍  ഇളകി താഴെക്ക് പതിക്കുന്നത്. ഇതൊരു നേതാവിന്റെ ചുമലില്‍ പതിക്കുകയും ചെയ്തു. റാലി ആരംഭിക്കുമ്പോള്‍ മുതല്‍ ഫാനിന്റെ അവസ്ഥയെക്കുറിച്ച് ലാലു  ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. ലാലുവിന് ഒന്നുംപറ്റിയില്ലെങ്കിലും ഒരുനിമിഷം നടുങ്ങിപ്പോയി. തുടര്‍ന്ന് റാലിയെ ലാലു അഭിസംബോധന ചെയ്തു.