ഹോം » ലോകം » 

ചൊവ്വയിലും ബുദ്ധപ്രതിമയെന്ന്

വെബ് ഡെസ്‌ക്
October 16, 2015

budhaവാഷിങ്ടണ്‍: ചൊവ്വയിലും ബുദ്ധ പ്രതിമയോ? ബുദ്ധ പ്രതിമ കണ്ടെത്തിയെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത് അന്യഗ്രഹജീവികളെ കുറിച്ചും മറ്റും ഗവേഷണം നടത്തുന്ന യുഎഫ്ഒ സൈറ്റിങ്‌സ് ഡെയ്‌ലിയാണ്. ചൊവ്വാ നിവാസികള്‍ക്ക് മതത്തെക്കുറിച്ച് അറിയാമെന്നും മരണത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് അവര്‍ വിശ്വസിച്ചിരുന്നതായും യുഎഫ്ഒ സൈറ്റിങ്‌സ് അറിയിച്ചു.

ബുദ്ധിയുള്ള ഒരു സമൂഹം ഒരിക്കല്‍ ചൊവ്വയില്‍ ജീവിച്ചിരുന്നതിന് ആവശ്യമായ തെളിവുകളാണിതെന്നും ഐക്യരാഷ്ട്രസംഘടനയെ ബോധ്യപ്പെടുത്താന്‍ ഈ ചിത്രം തന്നെ മതിയെന്നുമാണ് സംഘം പറയുന്നത്. ഇതിനെപ്പറ്റിയുള്ള സത്യം പുറത്തുവരാന്‍ നാസ ആഗ്രഹിക്കുന്നില്ല. വന്നാല്‍ കൂടുതല്‍ വിവരങ്ങളും സാങ്കേതിക വിദ്യയും മറ്റുള്ളവര്‍ക്കു നല്‍കേണ്ടിവരും, യുഎഫ്ഒ സൈറ്റിങ്‌സിലെ സ്‌കോട്ട് സി. വോറിങ് പറഞ്ഞു. പ്രതിമയ്ക്കു മാറിടവും തോളും കൊഴുത്ത വയറും കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ഒബാമയുടെ തല, പ്രേത വനിത, സൈനിക ബങ്കര്‍, ഒഴുകി നടക്കുന്ന സ്പൂണ്‍, ബഹിരാകാശ ഞണ്ട് തുടങ്ങിയവയും അന്യഗ്രഹജീവികളെക്കുറിച്ചു ഗവേഷണം നടത്തുന്നവര്‍ കണ്ടെത്തിയിരുന്നു.

Related News from Archive
Editor's Pick