ഹോം » പ്രാദേശികം » കണ്ണൂര്‍ » 

തെരഞ്ഞെടുപ്പുസമയത്ത് കണ്ണൂരില്‍ കേന്ദ്രസേനയെ കൊണ്ടുവരണം: കെ.സുധാകരന്‍

October 16, 2015

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം നടത്തുന്ന രാഷ്ട്രീയ ഭീകരതക്കെതിരെ തെരഞ്ഞെടുപ്പുസമത്ത് കേന്ദ്രസേനയെ കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ പല സ്ഥലങ്ങളിലും സിപിഎം മറ്റു പാര്‍ട്ടികളെ നാമനിര്‍ദേശപത്രക കൊടുക്കാന്‍പോലും അനുവദിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രക കൊടുത്തവരെ വീടുകളില്‍ കയറി ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുകയാണ്. ആന്തൂരില്‍ കടുത്ത രാഷ്ട്രീ ഭീകരതയാണ് നിലനില്‍ക്കുന്നത്. സ്ഥാനാര്‍ത്ഥികളെ വീട്ടില്‍നിന്നും ബലമായി പിടിച്ചുകൊണ്ടുപോയി പത്രിക പിന്‍വലിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുന്നവരെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളാലാണ് ആന്തൂരില്‍ പല സ്ഥലങ്ങളിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ജീവഭയം മൂലം പരാതിപ്പെടാന്‍പോലും ആരും തയ്യാറാകുന്നില്ല. പോലീസുകാര്‍ക്കുപോലും സിപിഎമ്മിനെ ഭയമാണ്. കണ്ണൂരിലെ പോളിംഗ് ബൂത്തുകള്‍ കനത്ത പോലീസ് സംരക്ഷണത്തിലാക്കണമെന്നും ആവശ്യമായ കേന്ദ്രസേനയെ കൊണ്ടുവരണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick