ഹോം » പ്രാദേശികം » കണ്ണൂര്‍ » 

നേത്രരോഗവിദഗ്ധരുടെ സംസ്ഥാനതല സമ്മേളനം 18ന് കണ്ണൂരില്‍

October 16, 2015

കണ്ണൂര്‍: കേരളാ സൊസൈാറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ്, ഒഫ്താല്‍മിക് സൊസൈറ്റി ഓഫ് കണ്ണൂര്‍, ഐഎംഎ തലശ്ശേരി, കോംട്രസ്റ്റ് കണ്ണാശുപത്രി തലശ്ശേരി എന്നിവയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നേത്രരോഗവിദഗ്ധരുടെ സംസ്ഥാനതല സമ്മേളനം നടത്തുന്നു. 18ന് രാവിലെ 9.30 മുതല്‍ റോയല്‍ ഒമാര്‍ഡില്‍ നടക്കുന്ന സമ്മേളനം പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. കെഎസ്ഒഎസ് സംസ്ഥാന സെക്രട്ടറി ഡോ.ബാബു കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിക്കും. കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ച് ചര്‍ച്ച, ഡയബറ്റിക് റെറ്റിനോപതിയെക്കുറിച്ചും, ശരീരത്ത് കൊഴുപ്പു കൂടുന്നതുകൊണ്ടും രക്തസമ്മര്‍ദ്ദം കൊണ്ടും ഉണ്ടാകുന്ന കാഴ്ചവൈകല്ല്യങ്ങള്‍ എന്നിവയെക്കുറിച്ചും പ്രബന്ധാവതരണം, ജീവിതശൈലി രോഗങ്ങള്‍ അന്ധതക്ക് കാരണമാകുന്നതിനെക്കുറിച്ച് ചര്‍ച്ച എന്നിവ നടത്തും. റെറ്റിനപരിശോധനക്കായുള്ള നൂതന രീതികളെക്കുറിച്ചും ചര്‍ച്ച ചെയ്യും. കോംട്രസ്റ്റ് കണ്ണാശുപത്രി ജനറല്‍ മാനേജര്‍ എംആര്‍.രവീന്ദ്രന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ശ്രീനി, മാനേജര്‍ സി.കെ.രണ്‍ദീപ്, എം.സുമോജ്, ഡോ.ഒ.പി.ഉമേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick