ഹോം » ലോകം » 

ജൂതതീര്‍ഥാടന കേന്ദ്രം പാലസ്തീനികള്‍ കത്തിച്ചു

വെബ് ഡെസ്‌ക്
October 16, 2015

palestineജറുസലേം: വെസ്റ്റ് ബാങ്കിലെ നബുലസിലുള്ള ജൂതതീര്‍ഥാടന കേന്ദ്രം പാലസ്തീനികള്‍ കത്തിച്ചു. തൊട്ടടുത്തുള്ള ഹെബ്രോണില്‍ ഒരു ഇസ്രായേല്‍ സൈനികനെ അവര്‍ കുത്തുകയും ചെയ്തു. ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകാന്‍ ഇടനല്‍കുന്നതാണീ സംഭവം.

നൂറിലേറെ പാലസ്തീനികള്‍ എത്തി യേശുദേവന്റെ പിതാവായ ജോസഫിന്റെ ശവക്കല്ലറ കത്തിക്കുകയായിരുന്നു. വടക്കന്‍ വെസ്റ്റബാങ്കിലായിരുന്നു സംഭവം. ഇതു നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് പത്രപ്രവര്‍ത്തകന്‍ നടിച്ച് എത്തിയ പാലസ്തീന്‍ സ്വദേശി ഇസ്രായേല്‍ സൈനികനെ കുത്തിയത്. ഉടന്‍ സൈന്യം ഇയാളെ വെടിവെച്ചുകൊന്നു.

Related News from Archive
Editor's Pick