കാവുമ്പായി സമരനായകന്‍ എംസിആറിന്റെ മകള്‍ ബിജെപി സ്ഥാനാര്‍ഥി

Saturday 17 October 2015 4:20 pm IST

ശ്രീകണ്ഠപുരം(കണ്ണൂര്‍): കാവുമ്പായി സമരനായകനും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എംസിആറിന്റെ മകള്‍ പുഷ്പവല്ലി ബിജെപി സ്ഥാനാര്‍ഥി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പയ്യാവൂര്‍ ഡിവിഷനിലാണ് ഇവര്‍ മത്സരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ പുഷ്പവല്ലി ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. കാവുമ്പായി കര്‍ഷകസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസവും ഒളിവുജീവിതും അനുഭവിച്ച എംസിആറിന്റെ കുടുംബത്തില്‍നിന്ന് മകള്‍ ബിജെപിയിലേക്ക് പോയത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. എംബിഎ. ബിരുദധാരിയായ പേരമകന്‍ വിനീതും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമാണ്.