ഹോം » പ്രാദേശികം » ആലപ്പുഴ » 

സാധുവായ പത്രികകള്‍ 9,478; പിന്‍വലിക്കാന്‍ അവസാനദിനം ഇന്ന്

October 17, 2015

ആലപ്പുഴ: നവംബര്‍ അഞ്ചിന് തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരെഞ്ഞടുപ്പിലേക്ക് ലഭിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ സാധുവായ 9,478 പത്രികകള്‍. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിനമായ ഇന്ന് മത്സരരംഗത്തുള്ളവരുടെ ചിത്രം കൂടുതല്‍ വ്യക്തമാകും. നിലവില്‍ സാധുവായ നാമനിര്‍ദ്ദേശപത്രിക നല്‍കിയവരില്‍ 5,031 പേര്‍ സ്ത്രീകളാണ്. ഗ്രാമപഞ്ചായത്തിലേക്ക് 7,344 പേരും ബ്ലോക്കിലേക്ക് 722പേരും നഗരസഭയിലേക്ക് 1047 പേരും ജില്ലാപഞ്ചായത്തിലേക്ക് 105 പേരും സാധുവായ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയവരില്‍ 3,486 പേര്‍ പുരഷന്മാരും 3858 പേര്‍ സ്ത്രീകളുമാണ്. ബ്ലോക്കില്‍ പത്രിക നല്‍കിയതില്‍ 352 പേര്‍ പുരുഷന്മാരും 370 പേര്‍ സ്ത്രീകളുമാണ്. നഗരസഭയില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയവരില്‍ 558 പുരുഷന്മാരും, 749 സ്ത്രീകളുമാണ്. ജില്ലാ പഞ്ചായത്തില്‍ സാധുവായ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചവരില്‍ 51 പുരുഷന്മാരും 54 സ്ത്രീകളുമുണ്ട്.

Related News from Archive
Editor's Pick