ഹോം » പ്രാദേശികം » കണ്ണൂര്‍ » 

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി

October 16, 2015

തളിപ്പറമ്പ്: സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കോണ്‍ഗ്രസ്് തളിപ്പറമ്പ് മണ്ഡലം ജന.സെക്രട്ടറിയും കുവോട് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെ.രഞ്ചിത്തിന്റെ വീട്ടില്‍ കയറിയാണ് സ പി എം പ്രവര്‍ത്തകര്‍ വടിവാള്‍ കാട്ടി വീട്ടമ്മയെയും രഞ്ചിത്തിന്റെ മാതാവിനെയും ഭീഷണിപ്പെടുത്തിയത്. അടുക്കള വാതിലിലൂടെ വീട്ടിനകത്തേക്കു വടിവാളുമായി തള്ളിക്കയറിവന്ന അക്രമിസംഘം സ്ഥാനാര്‍ത്ഥിയെക്കൊണ്ട് പത്രിക പിന്‍വലിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. പത്രിക പിന്‍വലിക്കാന്‍ തയ്യാറെല്ലന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞതോടെ സ്ഥാനാര്‍ത്ഥിയുടെ ഭാര്യ സില്‍ജയുടെ കഴുത്തില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. സിപിഎം കിരാതന്‍മാരുടെ ഭീഷണിയില്‍ ഭയന്നുവിറക്കുകയാണണ് അവരിപ്പോഴും. അസുഖബാധിതനായ ഒന്നരവയസുള്ള മകനെ ചേര്‍ത്തുപിടിച്ചു പുറത്തേക്കോടാന്‍ ശ്രമിച്ചപ്പോള്‍ വടിവാളുമായി വളഞ്ഞ സംഘം കഴുത്തിനു വടിവാള്‍വെക്കുകയായിരുന്നു. പത്രിക പിന്‍വലിച്ചില്ലെങ്കില്‍ ഭര്‍ത്താവിനെ കൊല്ലുമെന്നു ഭീഷണിമുഴക്കി. കെ.രഞ്ചിത്തിന്റെ ഭാര്യ സില്‍ജയും അമ്മ കാര്‍ത്ത്യായനിയും മക്കളായ ഏഴുവയസുകാരന്‍ അക്ഷിത്തും ഒന്നരവയസുകാരന്‍ അലനും അക്രമികളുടെ കിരാതവേട്ടയുടെ ഞെട്ടലില്‍ നിന്നും ഇതേവരെ വിമുക്തി നേടിയിട്ടില്ല. വ്യാഴാഴ്ച രാത്രി 10.15 ഓടെയായിരുന്നു നോമിനേഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സിപിഎമ്മുകാര്‍ അക്രമം നടത്തിയത്.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയിലായിലായിരുന്നു രഞ്ചിത്തിന്റെ മാതാവ് കാര്‍ത്യായനി. . മകന്റെ ജീവന്‍ വേണമെങ്കില്‍ പത്രിക പിന്‍വലിപ്പിക്കണമെന്ന് അവരോടും അക്രമികളായ സിപിഎമ്മുകാര്‍ ആക്രോശിച്ച് അക്രമികള്‍ കാര്‍ത്യായനിയുടെ കഴുത്തിലും വടിവാള്‍വച്ചു ഭീഷണിമുഴക്കി.
പത്രിക പിന്‍വലിപ്പിക്കാന്‍ വേണ്ടി മകന്റെ ഒപ്പ് വാങ്ങാനുള്ള അപേക്ഷയും ഇവരുടെ കൈയില്‍ കൊടുത്താണ് അക്രമികള്‍ തിരിച്ചുപോയത്. വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ പരിസരവാസികളെ വടിവാള്‍ വീശി വിരട്ടിയോടിച്ച സംഘത്തില്‍ 25 ഓളം പേരുണ്ടായിരുന്നതായി രഞ്ചിത്ത് പോലീസിനോടു പറഞ്ഞു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചങ്കിലും പോലീസെത്തും മുമ്പ് അക്രമികള്‍ സ്ഥലം വിട്ടിരുന്നു. സുക്ഷ്മ പരിശോധനയില്‍ രഞ്ചിത്തിന്റെ പത്രിക തള്ളിക്കുന്നതിനു നാമനിര്‍ദേശകനെ തട്ടിക്കൊണ്ടുപോയതു തളിപ്പറമ്പ് നഗരസഭാ ഓഫീസ് പരിസരത്തു സംഘര്‍ഷത്തിനിടയാക്കിയിരുന്നു. അതേസമയം എന്തു ഭീഷണിയുണ്ടായാലും മല്‍സരസംഗത്ത് ഉറച്ചുനില്‍ക്കുമെന്നു രഞ്ചിത്ത് പറഞ്ഞു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick